സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘വണങ്കാൻ‘ എന്നാണ് സിനിമയുടെ പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ബാലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സൂര്യയും ചിത്രത്തിന്റെ പേരടങ്ങിയ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. താടി വളർത്തി, ഒരു ഇന്നർ ബനിയനും അണിഞ്ഞ് നിൽക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
உங்களுடன் மீண்டும் இணைந்ததில் பெருமகிழ்ச்சி..! பிறந்தநாள் வாழ்த்துக்கள் அண்ணா…! #DirBala #வணங்கான் #Vanangaan #Achaludu pic.twitter.com/OAqpCRCWgx
— Suriya Sivakumar (@Suriya_offl) July 11, 2022
സൂര്യയുടെ 41ആത്തെ ചിത്രമാണ് ‘വണങ്കാൻ’. ‘നന്ദ’, ‘പിതാമകൻ’, ‘മായാവി’ എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. കൃതി ഷെട്ടി ആണ് സിനിമയിൽ നായികയായി എത്തുന്നത്. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
2ഡി എന്റടെയ്ൻമെൻസിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്. ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രാഹകൻ. സതീഷ് സൂര്യ എഡിറ്റിങ്ങും വി മായപാണ്ടി കലാ സംവിധാനവും നിർവഹിക്കുന്നു.
Most Read: യോഗി ആദിത്യനാഥിന് എതിരെ പോസ്റ്റിട്ടു; വിദ്യാർഥി അറസ്റ്റിൽ