വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാൻ ഇനി ടോള്‍ഫ്രീ സംവിധാനം

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി ഇപി ജയരാജന്‍. സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ക്കും 1800 890 1030 എന്ന നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താമെന്ന് മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത് വ്യവസായ അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നതിനും അതിനായി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണ് ടോള്‍ ഫ്രീ നമ്പര്‍ നടപ്പിലാക്കിയതെന്ന് മന്ത്രി വ്യക്‌തമാക്കി.

മലയാളത്തിലും ഇംഗ്‌ളീഷിലും ടോള്‍ഫ്രീ സേവനങ്ങള്‍ ലഭ്യമാണ്. രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് എട്ടുവരെ ആളുകള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം. വിവര ശേഖരണത്തിന് പുറമേ പരാതി അറിയിക്കാനും സംരംഭകര്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.

ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നതിലൂടെ സംരംഭം തുടങ്ങാന്‍ ഏതൊക്കെ അനുമതികള്‍ എവിടെ നിന്നെല്ലാം ലഭിക്കും, ധന സഹായം എവിടെ നിന്ന് ലഭ്യമാകും തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. കൂടാതെ അടിസ്‌ഥാന സൗകര്യങ്ങള്‍ എവിടെയെല്ലാം നിലവിലുണ്ട് എന്നിങ്ങനെ എല്ലാവിധ വിവരങ്ങളും ഇതിലൂടെ ലഭ്യക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also: സിഎജി റിപ്പോർട്ട് വിവാദം; അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE