മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ 2 വർഷത്തെ പെരുന്നാളിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടാൻ സാധ്യത. ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനായി സജ്‌ജമാകുകയും ചെയ്‌തു.
പടിഞ്ഞാറേക്കര ടൂറിസം ബീച്ച്, താനൂർ ഒട്ടുംപുറം തൂവൽതീരം, ചമ്രവട്ടം പുഴയോരം പാർക്ക്, കുറ്റിപ്പുറം നിളയോരം, പൊന്നാനി ബീച്ച്, പൊന്നാനി ബിയ്യം ടൂറിസം പാർക്ക് എന്നിവിടങ്ങളിലെല്ലാം ഇത്തവണ വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. അപകട സാധ്യത നിലനിൽക്കുന്നതിനാൽ ആരും കടലിൽ ഇറങ്ങരുതെന്ന് അധികൃതർ വ്യക്‌തമാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 2 ലൈഫ് ഗാർഡുമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ






































