ത്രില്ലടിപ്പിച്ച് ‘കള’ ടീസർ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

By Trainee Reporter, Malabar News
'കള' സിനിമയിൽ ടൊവിനോ
Ajwa Travels

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘കള’യുടെ ടീസർ പുറത്ത്. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സിനിമയിലെ ധാരാളം കഥാപത്രങ്ങൾ വന്നുപോകുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോക്ക് പരിക്കേറ്റത് നേരത്തെ വാർത്തയായിരുന്നു.

Kala Official Teaser | Tovino Thomas | Rohith V S | Juvis Productions | Adventure Company

ടൊവിനോക്ക് പുറമെ ലാൽ, ദിവ്യ പിള്ള, സുമേഷ് തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. യദു പുഷ്‌പാകരനും രോഹിത് വിഎസുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിംഗ് ലിവിങ്സ്‌റ്റൺ മാത്യു, ശബ്‌ദ സംവിധാനം ഡോൺ വിൻസെന്റ്.

ചിത്രത്തിന്റെ നിർമാണത്തിൽ ടൊവിനോയും പങ്കാളിയാണ്. ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നീ സിനിമകൾ സാമ്പത്തികമായി വിജയം ആയിരുന്നില്ലെങ്കിലും വ്യത്യസ്‍തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

Read also: കായികരംഗത്ത് ഉയർച്ച ആരോഗ്യത്തിലൂടെ; ‘പ്ളേ ഫോർ ഹെൽത്ത്’ പദ്ധതിയുമായി സർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE