കായികരംഗത്ത് ഉയർച്ച ആരോഗ്യത്തിലൂടെ; ‘പ്ളേ ഫോർ ഹെൽത്ത്’ പദ്ധതിയുമായി സർക്കാർ 

By Team Member, Malabar News
play for health
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കായികരംഗത്തെ മികവ് ലക്ഷ്യമാക്കി ‘പ്ളേ ഫോർ ഹെൽത്ത്’ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌കൂളുകൾ വഴി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇപ്പോൾ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിൽ കായികവും മാനസികവുമായ വളർച്ചക്ക് പിന്തുണ നൽകി, അവർക്ക് താൽപര്യമുള്ള കായിക വിനോദങ്ങൾ തിരഞ്ഞെടുത്ത് കുട്ടികളെ പ്രാപ്‌തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുന്നത്.

വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പ്രൊഫഷണല്‍ രീതിയില്‍ ഇന്‍ഡോറിലും ഔട്ട്‌ഡോറിലും കായികോപകരണങ്ങള്‍ സജ്‌ജീകരിച്ച് വ്യത്യസ്‌തമായ രീതിയിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളും കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കായിക ഉപകരണങ്ങളാണ് സജ്‌ജീകരിക്കുന്നത്. ഇതിലൂടെ കുട്ടികളിൽ കായിക അഭിരുചി വർധിപ്പിക്കാനും, അതിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.

നട്ടെല്ലിനും, പേശികള്‍ക്കും, ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‍പൈറൽ ബംബി സ്‌ളൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്ഡോറില്‍ സ്‌ഥാപിച്ചിരിക്കുന്നത്. കായിക അഭിരുചി വര്‍ധിപ്പിച്ച് കഴിവ് കണ്ടെത്താനായി ബാസ്‌ക്കറ്റ്ബോള്‍ അറ്റംപ്റ്റര്‍, ഫുട്ബോള്‍ ട്രെയിനര്‍, ശരീരത്തിന് ഉറപ്പും വഴക്കവും പ്രാധാന്യം ചെയ്‌ത് ആത്‌മവിശ്വാസം വര്‍ധിപ്പിക്കുന്ന ബാലന്‍സിംഗ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറായി സജ്‌ജമാക്കിയത്.

ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍വി എല്‍പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്ച്എസ്എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എടപ്പാള്‍, ജിഎംയുപി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്‌സഡ് യുപി സ്‌കൂള്‍ തളാപ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വിജെബിഎസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read also : രാമക്ഷേത്ര നിർമാണം; യുപിയിൽ നിർബന്ധിച്ച് വേതനം പിരിക്കുന്നതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE