ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിത്തം; 14 മരണം

ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം വെച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു.

By Senior Reporter, Malabar News
bus fire incident
Rep. Image

വിജയവാഡ: ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് അപകടം. 14 പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം വെച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഹരികൃഷ്‌ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. വിശദമായാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE