കൊച്ചി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം മണിയംപാറയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റു. ഡിവൈഡറിൽ കയറിയ ബസ് റോഡിൽ നിന്ന് തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽ നിന്ന് തെറിച്ചുവീണ അനീറ്റ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| ‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’