ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം; പലരുടെയും നില ഗുരുതരം

By Senior Reporter, Malabar News
Jaipur Tanker Crash
വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ട്രക്ക് (Image Courtesy: NDTV)

ജയ്‌പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 13 മരണം. പത്തുപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് വന്ന ട്രക്ക് 300 മീറ്ററോളം നിയന്ത്രണം വിട്ട് സഞ്ചരിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. മൃതദേഹങ്ങൾ റോഡിൽ ചിതറികിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിൽസ നൽകാൻ നിർദ്ദേശിച്ചു. മന്ത്രിമാർ അപകട സ്‌ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ 4,5 തീയതികളിൽ പേര് ചേർക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE