അബുദാബി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎഇ പൗരൻമാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ. വാക്‌സിൻ സ്വീകരിക്കാത്ത പൗരൻമാർക്കാണ് യുഎഇയിൽ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പൂർണമായും വാക്‌സിൻ സ്വീകരിച്ചവർ ബൂസ്‌റ്റർ ഡോസും സ്വീകരിക്കണമെന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ കാരണങ്ങളാൽ ഒഴിവാക്കിയവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, ചികിൽസ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് വാക്‌സിൻ എടുക്കുന്നതിൽ ഇളവുണ്ട്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപ്പെടുത്താനും സുരക്ഷ ഉറപ്പുവരുത്താനുമാണ് പുതിയ നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
Also Read: കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; പാക്- ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ






































