കണ്ണൂർ: ജില്ലയിലെ ആറളത്ത് നിന്ന് ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്.
വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരെ ഓഗസ്‌റ്റ് 10നാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഇവരെ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ പോളിങ് ബൂത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോപണം സിപിഎം നിഷേധിച്ചിരുന്നുവെങ്കിലും ഈ കേസിലാണ് രണ്ട് പേർ ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.
Most Read: 16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്




































