
ബഹ്‌റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ യൂണിറ്റാണ് ആദരം സംഘടിപ്പിച്ചത്. അഞ്ചര വർഷമെടുത്ത് പൂർത്തിയാക്കിയ ‘മഹാത്‌മാഗാന്ധി കാലവും കർമ്മപർവ്വവും’ എന്ന തന്റെ കൃതി ഗാന്ധിജിയുടെ ജീവിതവും, പ്രത്യയ ശാസ്‌ത്ര ദാർശനിക ആഴവും ചരിത്ര പശ്‌ച്ചാത്തലവും പര്യവേക്ഷണം ചെയ്യുന്നതാണെന്ന് ഹരീന്ദ്രനാഥ് ചടങ്ങിലെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പ്രവാസി സമൂഹത്തിൽ സാംസ്‌കാരികവും ബൗദ്ധികവുമായ ഇടപെടൽ വളർത്താനുള്ള കെപിഎഫിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്ന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
പ്രസിഡണ്ട് സുധീർ തീരുനിലത്ത് “ശ്രീ. ഹരീന്ദ്രനാഥിനെ ആദരിക്കുന്നത് കേരളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ ആത്‌മാവിനെ തന്നെ ആദരിക്കലാണെന്ന്“ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശേഷിപ്പിച്ചു. ചടങ്ങിൽ അനികൈത് ബാലൻ ആറാം തരത്തിൽ പഠിക്കുമ്പോൾ രചിച്ച ‘The Magical Stone’ എന്ന പുസ്‌തകം ഹരീന്ദ്രനാഥിന് സമ്മാനിച്ചു.
ഫ്രാൻസിസ് കൈത്താരത്ത് (ബിഎംസി ചെയർമാൻ) വിശിഷ്‌ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ യു കെ ബാലൻ (രക്ഷാധികാരി), സജ്‌ന ഷനൂബ് (വനിതാ വിഭാഗം കൺവീനർ), സുജിത്ത് സോമൻ (ട്രഷറർ), ബാബു കുഞ്ഞിരാമൻ, ഇവി രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ കെപിഫ് അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ ആത്‌മജ് കൃഷ്‌ണ (പ്ളസ് ടു – സിബിഎസ്‌ഇ), അനികൈത് ബാലൻ (എസ്‌എസ്‌എൽസി – സിബിഎസ്‌ഇ), സനയ് എസ്. ജയേഷ് (എസ്‌എസ്‌എൽസി – സിബിഎസ്‌ഇ) എന്നിവരെ അനുമോദിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഏകോപിപ്പിച്ച ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര മുഖ്യ അവതാരകനായും വൈസ് പ്രസിഡണ്ട് ഷാജി പുതുകുടി നന്ദി പറഞ്ഞും പങ്കെടുത്തു.
NATIONAL | കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം