ന്യൂഡെല്‍ഹി: ഹിന്ദി സംസാരിക്കുന്നവരെ കാണുമ്പോൾ തൃണമൂൽ പ്രവർത്തകർക്ക് അലര്‍ജിയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ബിഹാറി ഗുണ്ടയെന്ന പരാമര്‍ശത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര മാപ്പ് പറയണയെന്നും ദുബെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സ്‌റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ മൊയ്‌ത്ര തന്നെ ബിഹാറി ഗുണ്ടയെന്ന് വിളിച്ചുവെന്നാണ് ദുബെയുടെ ആരോപണം. ഹിന്ദി സംസാരിക്കുന്ന മുഴുവന്‍ പേരെയും അപമാനിക്കുന്ന പ്രവർത്തിയാണ് തൃണമൂല്‍ എംപി ചെയ്‌തതെന്ന് ദുബെ പറഞ്ഞു.
ഉത്തരേന്ത്യയിലെ ജനങ്ങൾക്കെതിരെ മോശം ഭാഷയാണ് നിങ്ങളുടെ എം.പിമാര്‍ പ്രയോഗിച്ചതെന്ന് മമത ബാനര്‍ജിയെ ഓര്‍മിപ്പിക്കുന്നു എന്നും ദുബെ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദുബെയുടെ പ്രതികരണം.
Read also: ജാർഖണ്ഡിൽ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവം; ശക്‌തമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി







































