ജയ്പൂർ: രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഇന്ന് രാവിലെ ബാർമർ- ജോദ്പൂർ ദേശീയ പാതയിലാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.
രാവിലെ പത്ത് മണിയോടെ ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കയറിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിൽ തീപടർന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപെട്ട ബസ് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 25 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ പത്ത് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Also Read: സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി







































