സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി

By Syndicated , Malabar News
Nawab_Malik
Ajwa Travels

ന്യൂഡെല്‍ഹി: മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ഷദ ദിനനാഥ് പരാതിയിൽ പറയുന്നത്. ഗൊരെഗാവ് പൊലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയത്.

‘സമീര്‍ ദാവൂദ് വാങ്കഡെ, നിങ്ങളുടെ ഭാര്യാസഹോദരി ഹര്‍ഷദ ദിനനാഥ് റെഡ്കര്‍ മയക്കുമരുന്ന് ബിസിനസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? അവരുടെ കേസ് പൂനെ കോടതിയുടെ പരിഗണനയിലായതിനാല്‍ നിങ്ങള്‍ ഉത്തരം പറയണം. തെളിവ് ഇതാ,’ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ ട്വീറ്റ്. പ്രതികളോടുള്ള പ്രത്യേക താല്‍പര്യ പ്രകാരം ചിലര്‍ പൂനെയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ തന്നെ കുടുക്കിയെന്നാണ് ഹര്‍ഷദ പരാതിയില്‍ പറയുന്നത്.

Read also: ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE