വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവെക്കാൻ നീക്കം നടത്തി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്ജെൻഡർ വ്യക്‌തികൾ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെടും.
1500ലേറെ പേരെ ഉത്തരവ് ബാധിക്കുമെന്നാണ് റിപ്പോർട്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരമേൽക്കുക. അധികാരമേതിന് ശേഷം ട്രംപ് പ്രഥമ പരിഗണന ലഭിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ട്രാൻസ് വ്യക്‌തികളെ യുഎസ് സൈന്യത്തിൽ നിന്നും നീക്കാനുള്ള തീരുമാനമെന്ന് സൺഡേ ടൈംസ് റിപ്പോർട് ചെയ്‌തു.
അതേസമയം, സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ, ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി അവർക്ക് പ്രവർത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികൾ ചൂണ്ടിക്കാട്ടി.
ആദ്യതവണ പ്രസിഡണ്ടായ കാലയളവിൽ ട്രാൻസ്ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു. അതേസമയം, സൈന്യത്തിന് പുറമെ വിദ്യാഭ്യാസം, സ്‌പോർട്‌സ്, ആരോഗ്യം തുടങ്ങി മറ്റു മേഖലകളിലും ട്രാൻസ്ജെൻഡർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’