വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഡൊണാൾഡ് ട്രംപിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്താക്കി പെൻസിൽവാനിയയും കൈവിട്ടു. പെൻസിൽവാനിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് കൊണ്ട് ട്രംപ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
റിപ്പബ്ളിക്കൻ കോട്ടയായ ഇവിടുത്തെ തോൽവി ട്രംപിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതോടെയാണ് ഫലം അംഗീകരിക്കരുത് എന്ന ആവശ്യവുമായി ട്രംപ് കോടതിയെ സമീപിച്ചത്. നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പൂർത്തിയായത്.
എന്നാൽ ഒരുമാസം പിന്നിട്ടിട്ടും ട്രംപിന് തന്റെ തോൽവി അംഗീകരിക്കാൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചത് കൃത്രിമം കാട്ടിയാണെന്ന് ട്രംപ് പലവട്ടം ആരോപണം ഉയന്നയിച്ചിരുന്നു. എന്നാൽ പ്രധാന സംസ്ഥാനങ്ങളിൽ എല്ലായിടത്തും നിയമ പോരാട്ടത്തിലും ട്രംപിന് തിരിച്ചടി നേരിട്ടു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള തർക്കങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. നാല് നിർണായക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യവുമായി റിപ്പബ്ളിക്കൻ നേതാക്കൾ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവയിൽ പ്രതീക്ഷ വേണ്ടെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
Read Also: മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്








































