41 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ്; പട്ടികയിൽ പാകിസ്‌ഥാനും

രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു അവിടുത്തെ പൗരൻമാർക്ക് വിസാ വിലക്കുകൾ ഉൾപ്പടെ ഏർപ്പെടുത്താനാണ് നീക്കം. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്‌ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരൻമാർക്കടക്കം നിയന്ത്രണങ്ങൾ വരും.

By Senior Reporter, Malabar News
donald trump
ഡൊണാൾഡ് ട്രംപ്
Ajwa Travels

വാഷിങ്ടൻ: പാകിസ്‌ഥാൻ ഉൾപ്പടെ 41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു അവിടുത്തെ പൗരൻമാർക്ക് വിസാ വിലക്കുകൾ ഉൾപ്പടെ ഏർപ്പെടുത്താനാണ് നീക്കം.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്‌ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരൻമാർക്കടക്കം നിയന്ത്രണങ്ങൾ വരും. പത്ത് രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, സിറിയ, ക്യൂബ, വടക്കൻ കൊറിയ, ലിബിയ സോമാലിയ, സുഡാൻ, വെനസ്വേല, യെമൻ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെ നിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും.

എറിത്രിയ, ഹെയ്‌തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിലുള്ളത്. ഇവർക്ക് വിസ അനുവദിക്കുന്നതിൽ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്‌റ്റ്, സ്‌റ്റുഡന്റ്‌, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാണ് നിയന്ത്രണം.

26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പാകിസ്‌ഥാനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളിൽ പോരായ്‌മകൾ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരൻമാരുടെ വിസ ഭാഗികമായി റദ്ദാക്കും.

അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയൽ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റിറിയ, പാകിസ്‌ഥാൻ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോൺ, ഈസ്‌റ്റ് തിമോർ, തുർക്ക്‌മെനിസ്‌ഥാൻ, വനവാതു തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE