ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചെറിയ ആശ്വാസമേകി റീകൗണ്ടിങ്. ജയനഗറിൽ നടന്ന റീ കൗണ്ടിങ്ങിലാണ് ബിജെപി 16 വോട്ടുകൾക്ക് വിജയം നേടിയിരിക്കുന്നത്. ബിജെപി സ്‌ഥാനാർഥി സികെ രാമമൂർത്തിയാണ് റീകൗണ്ടിങ്ങിൽ വിജയിച്ചത്. 150 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി സൗമ്യ റെഡ്‌ഡി ജയിച്ചത്. എന്നാൽ, റീ കൗണ്ടിങ് വേണമെന്ന ആവശ്യം ഒടുവിൽ തർക്കത്തിലെത്തി.
പിന്നാലെ മൂന്നു തവണ വോട്ടെണ്ണിയ ശേഷം ബിജെപി സ്‌ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയായിരുന്നു വിജയ പ്രഖ്യാപനം. സാങ്കേതിക കാരണങ്ങളാൽ നിരസിച്ച 177 പോസ്‌റ്റർ ബാലറ്റ് വോട്ടുകളെ തുടർന്നാണ് മണ്ഡലത്തിൽ പ്രതിസന്ധി ഉടലെടുത്തത്. പരാതിയുമായി മന്ത്രിയായിരുന്ന ആർ അശോകനും എംപി തേജസ്വി സൂര്യയുമാണ് ആദ്യം രംഗത്തെത്തിയത്.
ഒടുവിൽ നിരസിച്ച 177 പോസ്‌റ്റൽ ബാലറ്റുകൾ എണ്ണാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് 16 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചത്. എന്നാൽ, കർണാടക തിരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശം ഉണ്ടായിരുന്ന ഏക സംസ്‌ഥാനവും കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരം ഇല്ലാത്ത പാർട്ടിയായി മാറി.
Most Read: ഡോ.വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് റിപ്പോർട്







































