തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കിയാണ് രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് നൽകുന്നത്.
1746.44 കോടി രൂപയാണ് ഇതിനായി സർക്കാർ വിലയിരുത്തിയത്. ഏപ്രില്‍ പതിനാലിനുള്ളില്‍ സംസ്‌ഥാനത്ത് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതോടെ സംസ്‌ഥാനത്തെ 56,97,455 പേര്‍ക്ക് 3,200 രൂപ വീതം ലഭിക്കും. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ളാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: ട്രാഫിക് നിയമലംഘനം; നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി





































