ഹൈദരാബാദ്: ട്രാഫിക് നിയമലംഘനം നടത്തിയതിന് തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പോലീസ്. 715 രൂപ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പോലീസ് പിഴ ഈടാക്കിയത്.
തന്റെ ടൊയോട്ട വെൽഫയർ കാറിന്റെ ഗ്ളാസിൽ കറുത്ത ഫിലിം പതിപ്പിച്ചിരുന്നുവെന്നും ഇതിനാണ് പിഴയടച്ചതെന്ന് നാഗ ചൈതന്യ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട് ചെയ്യുന്നു. ഒപ്പം ബ്ളാക്ക് ഫിലിം നീക്കം ചെയ്യുമെന്ന് താരം ഉറപ്പ് നൽകിയതായും റിപ്പോർട് പറയുന്നു.
അതേസമയം നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം ‘ലാല്‍ സിംഗ് ഛദ്ധ’യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യും. കരീന കപൂറാണ് നായിക.
Most Read: കര്‍ണാടകയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്ട്രാക്ടർ മരിച്ച നിലയില്‍