കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി. മൃഗസംരക്ഷണ രംഗത്തെ പുതിയ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും ഓരോ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഈ മാസം 16-ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആശുപത്രികളുടെ ഉല്‍ഘാടനം നിര്‍വഹിക്കും.
നിലവില്‍ ജില്ലയില്‍ ഒരിടത്തു മാത്രമേ മുഴുവന്‍ സമയ ചികില്‍സക്കുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പുതിയ രണ്ട് കേന്ദ്രങ്ങള്‍ കൂടി നിലവില്‍ വരുന്നതോടെ ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്ക് ഒഴികെ മറ്റു മൂന്നിടത്തും മുഴുവന്‍ സമയ ചികില്‍സ ലഭ്യമാകും.
നാല് ഡോക്‌ടർമാരാണ് ഇവിടെ ഉണ്ടാവുക. മൂന്നു ഷിഫ്റ്റുകളായാവും പ്രവര്‍ത്തനം. ഒരു സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ മൂന്നു ഡോക്‌ടർമാരും മൂന്നു ലൈവ്സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർമാരും ഉണ്ടാവും. സര്‍ജറി, എക്‌സ്-റേ, സ്‌കാനിംഗ് എന്നിവക്കുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
Read Also: മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം







































