പാലക്കാട്: ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കല്യാണ പരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാൾക്കാണ് മണ്ണാർക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരിൽ രോഗം ബാധിച്ചത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 10 വയസുകാരനാണ്.
Read also: വാരാണസി സ്ഫോടനക്കേസ്; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ







































