മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ജില്ലയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലാണ് മോഷണം നടന്നത്. കൊളപ്പുറത്ത് നിന്ന് വാഴ്സിറ്റിയിലേക്ക് വരികയായിരുന്ന യുവതിയുടെ 2 വയസ് പ്രായമുള്ള കുട്ടിയുടെ സ്വർണ പാദസരം വികെ പടി എത്തിയപ്പോൾ ഇരുവരും ചേർന്ന് മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് പാദസരം കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read also: ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ








































