വയനാട് : ജില്ലയിലെ തിരുനെല്ലിയിൽ പുള്ളിമാനിനെ കൊന്ന് പാചകം ചെയ്യുന്നതിനിടെ 2 പേർ അറസ്‌റ്റിൽ. അപ്പപ്പാറ ആത്താറ്റുക്കുന്ന് കോളനിയിലെ സുരേഷ്(30), മണിക്കുട്ടൻ(18) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ പിടികൂടുന്നതിനിടെ 3 പേർ ഓടി രക്ഷപെട്ടു.
ബേഗൂർ റെയ്ഞ്ചിലെ തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലിക്കുന്ന് വനത്തിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. മാനിനെ കൊന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയപ്പോഴേക്കും ഇവർ മാനിന്റെ ഇറച്ചി പാചകം ചെയ്യുകയായിരുന്നു.
കെണി വച്ചാണ് ഇവർ മാനിനെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. തിരുനെല്ലി ഫോറസ്‌റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എംവി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also : കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’








































