കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്.
ആദമിന്റെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരിഴികത്ത് വീട്ടിൽ കഴിഞ്ഞദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് നായയെ തുരത്തിയത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കുണ്ട്. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ