Fri, Mar 29, 2024
25 C
Dubai
Home Tags Stray dog attack

Tag: stray dog attack

തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്....

തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...

തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...

കാസര്‍ഗോഡ് തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായ ആക്രമണം തുടരുന്നു. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്. വീടിന്...

തെരുവ് നായ ആക്രമണം രൂക്ഷം; സംസ്‌ഥാനത്ത് 11 പേർക്ക് കടിയേറ്റു

തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ്...

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ 12കാരി ഗുരുതരാവസ്‌ഥയിൽ

പത്തനംതിട്ട: ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരിയുടെ നില ഗുരുതരം. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ...

പേവിഷബാധ; വാക്‌സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ

തിരുവനന്തപുരം: പേവിഷബാധ വാക്‌സിൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെയാണ് വാക്‌സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന്...

പേവിഷബാധ; വാക്‌സിനെടുക്കാൻ മടി വേണ്ട, മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. പേവിഷബാധക്കുള്ള വാക്‌സിൻ എടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും...
- Advertisement -