ദുബായ്: മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി രൂപവരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയത്.
അസഹിഷ്ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താൽ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ (50 ലക്ഷം രൂപ) 20 ലക്ഷം ദിര്‍ഹം വരെ (നാല് കോടി രൂപ) പിഴ ഈടാക്കുമെന്ന് പബ്ളിക് പ്രോസിക്യൂഷന് അറിയിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാല്‍ അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി) പിഴയും അഞ്ച് വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്തുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റ കൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Most Read: മഴ: ആന്ധ്ര, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്




































