എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ് മരിച്ചത്.
പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ 11.15ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. ഭർത്താവ്: അബ്ദുറഹിമാൻ.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!



































