ന്യൂഡെൽഹി: ഇടുക്കി ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി കോൺഗ്രസ്. കെപിസിസി മീഡിയ സെൽ വക്‌താവ് സേനാപതി വേണുവാണ് കോൺഗ്രസ് സ്‌ഥാനാർഥി. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്.
മിനി പ്രിൻസിനെ ആയിരുന്നു നേരത്തെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിൽ ഇന്നലെ മണ്ഡലത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധിയുടെ ഓഫീസ് ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് സേനാപതി വേണുവിനെ സ്‌ഥാനാർഥിയാക്കിയത്.
അതേസമയം, കോൺഗ്രസ് രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. എംപിമാർ മൽസരിക്കേണ്ടെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല. പകരം മുൻ മേയർ ടിഒ. മോഹനൻ സ്‌ഥാനാർഥിയാകും. അടൂർ പ്രകാശിനും സീറ്റ് നിഷേധിച്ചു. പകരം കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്‌ഥാനാർഥിയായേക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മൽസരിക്കും.
Most Read| ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ യുഎസ്; ഇറാന് മുന്നറിയിപ്പ്





































