ഡെൽഹി: യുക്രൈന്- റഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളും ആഗോള സാഹചര്യവും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ബന്ധപ്പെട്ടവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യന്‍ പൗരൻമാരെയും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പൗരൻമാരെയും യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷന് ഗംഗയുടെ വിശദാംശങ്ങളും പ്രധാനമന്ത്രി തേടി.
പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചും ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. സുരക്ഷാ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വിശദീകരിച്ചു.
ഖാര്‍കിവില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാര്‍ഥി നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു.
പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വാശ്രയമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുവഴി രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
Most Read: കോൺഗ്രസിനെ തകര്‍ക്കുന്നത് അധികാരത്തോടുള്ള ചിലരുടെ ദുരാര്‍ത്തി; ടി പത്മനാഭന്







































