ബുദ്ധിസം, ഹിന്ദുയിസം, സിഖിസം, തുടങ്ങിയ മതങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷങ്ങളും അപലപിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടുവെന്ന് യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ഇന്ത്യ. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ അപലപിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭക്ക് ഇരട്ടത്താപ്പാണെന്നും അസംബ്ളിയില്‍ ഇന്ത്യ പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ളിയുടെ ‘സമാധാനത്തിന്റെ സംസ്കാരം’ എന്ന് പേരിട്ട സെഷനിലാണ് ഐക്യരാഷ്ട്രസഭയെ ഇന്ത്യ വിമർശിച്ചത്. എബ്രഹാമിക് പരമ്പരയില്‍പ്പെടാത്ത മതങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ യുഎന്‍ ശക്തമായ നിലപാടെടുക്കുന്നില്ലെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട യുഎന്‍ പ്രമേയത്തില്‍ മൂന്ന് എബ്രഹാമിക് മതങ്ങളെകുറിച്ച് മാത്രമേ പരാമര്ശിക്കുന്നുള്ളുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
അതേസമയം, യഹൂദ വിരുദ്ധത, ഇസ്ളാമോഫോബിയ, ക്രിസ്ത്യൻ വിരുദ്ധത എന്നിവ അപലപിക്കപ്പെടേണ്ടത് തന്നെയാണെന്നും ഇത്തരം വിദ്വേഷങ്ങളെ തങ്ങളും അപലപിക്കുന്നെന്നും യുഎന്നില്‍ ഇന്ത്യ പറഞ്ഞു.
Entertainment News: ആകാംക്ഷ ഉണർത്തി ‘പാവ കഥൈകള്‍’ ട്രെയ്ലര് എത്തി; റിലീസ് 18ന് നെറ്റ്ഫ്ളിക്സില്‍





































