കോഴിക്കോട്: വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉൽഘാടനം ചെയ്യും. 15,000ത്തിലേറെ പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊളുത്തിവിട്ട ഏകീകൃത സിവിൽ കോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് നടക്കുന്നത്. നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.
സിപിഎം ക്ഷണം ലീഗ് നിരസിച്ചെങ്കിലും സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനം സംഘാടകർക്ക് നേട്ടമായി. സംഘപരിവാർ അജണ്ടയുടെ ഭാഗമായി ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായ യോജിച്ചുള്ള പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നതെന്നും, സുന്നി മുജാഹിദ് നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകാര്യതയുടെ തെളിവാണെന്നും സിപിഎം വിശദീകരിക്കുന്നു. ബിഡിജെഎസ് പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കും. അതേസമയം, സെമിനാറിലേക്ക് കോൺഗ്രസിന് ഔദ്യോഗിക ക്ഷണമില്ല.
Most Read: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം