ന്യൂഡെൽഹി: ആദായനികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. ധനമന്ത്രിയുടെ പ്രഖ്യാപനം കൈയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. വാർഷിക വരുമാനം 12.75 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല.
ഇന്ത്യൻ പോസ്‌റ്റിനെ രാജ്യത്തെ വലിയ ലൊജിസ്‌റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നരലക്ഷം പോസ്‌റ്റ് ഓഫീസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്‌ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിലവൈവിധ്യവും കാർഷിക ഉൽപ്പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി- പഴ ഉൽപ്പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും. ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്‌ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
എല്ലാ. ഗവ. സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്‌സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്‌ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്‌ഥിര വികസിത മേഖലകളെ ഉൾപ്പടെ ലക്ഷ്യമിട്ടായിരിക്കും ഇത്.
മരുന്ന് മുതൽ വ്യാവസായിക വസ്‌തുക്കൾക്ക് വരെ വിലക്കുറവ് ഉണ്ട്. അതുപോലെ തന്നെ വില കൂടിയവയും ഉണ്ട്.
വില കുറയുന്നവ
മൊബൈൽ ഫോൺ
കാൻസർ, അപൂർവ രോഗങ്ങൾക്കുള്ള 36 മരുന്നുകൾ
ഇലക്‌ട്രിക്-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ
അടിസ്‌ഥാന കസ്‌റ്റംസ് ഡ്യൂട്ടിയിൽ നിന്ന് കൊബാൾട്ട് ഉൽപ്പന്നം, എൽഇഡി, എൽസിഡി, സിങ്ക്, ലിഥിയം, അയൺ ബാറ്ററി സ്‌ക്രോപ്പ്, 12 ക്രിട്ടിക്കൽ മിനറൽസ് എന്നിവ പൂർണമായും ഒഴിവാക്കി
മെഡിക്കൽ ഉപകരണങ്ങൾ
കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ അടിസ്‌ഥാന കസ്‌റ്റംസ് ഡ്യൂട്ടി പത്ത് വർഷത്തേക്ക് കൂടി ഒഴിവാക്കി.
സമുദ്ര ഉൽപ്പന്നങ്ങൾ
കരകൗശല ഉൽപ്പന്നങ്ങൾ
വില കൂടുന്നവ
ഇന്ററാക്റ്റീസ് ഫ്‌ളാറ്റ് പാനൽ ഡിപ്ളേയുടെ അടിസ്‌ഥാന കസ്‌റ്റംസ് തീരുവ പത്ത് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തും.
നെയ്‌ത തുണിത്തരങ്ങൾ
Most Read| നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ