‘ഇന്ത്യ നിൽക്കേണ്ടത് യുഎസിനോടൊപ്പം, പുട്ടിൻ-മോദി കൂടിക്കാഴ്‌ച ലജ്‌ജാകരം’

ഷാങ്ഹായ് സഹകരണ കൂട്ടായ്‌മയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും നടത്തിയ കൂടിക്കാഴ്‌ചയെയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്‌ടാവ്‌ പീറ്റർ നവാരോ വിമർശിച്ചത്.

By Senior Reporter, Malabar News
Peter Navarro
പീറ്റർ നവാരോ
Ajwa Travels

വാഷിങ്ടൻ: ഷാങ്ഹായ് സഹകരണ കൂട്ടായ്‌മയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായും നടത്തിയ കൂടിക്കാഴ്‌ചയെ ലജ്‌ജാകരമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്‌ടാവ്‌ പീറ്റർ നവാരോ.

റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നിൽക്കണമെന്ന് മോദി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുക്രൈൻ യുദ്ധത്തെ പീറ്റർ നവാരോ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകന് മേൽ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇന്ത്യ ഈടാക്കുന്നത് ഉയർന്ന തീരുവയാണെന്നും അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യ-ചൈന-റഷ്യ ബന്ധം കൂടുതൽ ശക്‌തമാകുന്നതിന്റെ സൂചനകൾ നൽകിയാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്‌മ ഉച്ചകോടി സമാപിച്ചത്.

യുഎസിന്റെ തീരുവയുദ്ധത്തെ പ്രതിരോധിക്കാൻ ശക്‌തമായ കൂട്ടായ്‌മ വേണമെന്ന ആഹ്വാനമാണ് യുഎസിനെ നേരിട്ട് പരാമർശിക്കാതെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് നടത്തിയത്. ‘പ്രിയ സുഹൃത്ത്’ എന്ന റഷ്യൻ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡണ്ട് പുട്ടിൻ അഭിസംബോധന ചെയ്‌തത്‌.

ഇന്ത്യ റഷ്യൻ എന്ന വാങ്ങുന്നതിന്റെ പേരിലുള്ള യുസിന്റെ ഇരട്ടിത്തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. യുഎസ് ഭീഷണിക്കിടയിലും വ്യാപാര ഇടപാടുകൾ കൂടുതൽ ഊർജിതമാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്‌തു.

Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE