വാഷിങ്ടൻ: യുഎസ് യാത്രാവിലക്ക് ഏർപ്പെടുത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്. ഗ്രീൻ കാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പടെ നിർത്തിവെച്ചതായാണ് റിപ്പോട്.
യുഎസ് ഭരണകൂടം നിലവിലെ സ്‌ഥിതി സൂക്ഷ്‌മ പരിശോധന നടത്തുന്നവരെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പൂർണമായി നിർത്തിവെച്ചതായാണ് വിവരം.
അഫ്‌ഗാനിസ്‌ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ, ഗിനി, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ, ബുറുൺഡി, ക്യൂബ, ലാവോസ്, സിയെറോ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്‌ഥാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് ഈ വിലക്ക് ബാധകം.
വാഷിങ്‌ടണിൽ രണ്ട് വെസ്‌റ്റ് വിർജീനിയൻ ഗാർഡുകളെ വെടിവച്ചതിന് പിന്നാലെ ആ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്ന് പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ നീക്കം. വടിവയ്‌പ്പിൽ ഒരാൾ മരിച്ചിരുന്നു. ഒരാൾ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്.
യുഎസ്‌സിഐഎസ് നിലവിൽ പൂർണമായി നിർത്തിവെച്ചതിന് പുറമെ, പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ തീരുമാനം എടുക്കുന്നതും നീളും. എല്ലാ വിദേശികളെയും പരമാവധി പരിശോധിക്കും. ലോകത്തെ ഏറ്റവും കർശനമായ സ്‌ക്രീനിങ് സംവിധാനങ്ങളിൽ ഒന്നാണ് യുഎസിന്റേത്.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി






































