ഭീഷണിയുമായി ട്രംപ്; റഷ്യൻ എണ്ണ വാങ്ങിയാൽ 500% തരിഫ്, ഇന്ത്യയെയും ബാധിക്കും

റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടി

By Senior Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്
Ajwa Travels

വാഷിങ്ടൻ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതൽ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്.

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയതോടെ, ഇന്ത്യക്കും ചൈനയ്‌ക്കുമുള്ള ഇറക്കുമതി നികുതികളിൽ വൻ വർധനവിനാണ് കളമൊരുങ്ങുന്നത്.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അംഗീകരിച്ച പുതിയ ഉപരോധ ബിൽ പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വർധിപ്പിക്കാൻ സാധിക്കും. അടുത്തയാഴ്‌ച തന്നെ ഈ ബിൽ വോട്ടിങ്ങിന് വരാൻ സാധ്യതയുണ്ടെന്ന് റിപ്പബ്ളിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം വ്യക്‌തമാക്കി.

എണ്ണയ്‌ക്ക് പുറമെ, റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും. കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമാക്കി യുഎസ് ചൂണ്ടിക്കാണിക്കുന്നത്.

ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വസ്‌ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്‌പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയർന്നു.

റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്‌താക്കളായ ചൈനയും കടുത്ത നടപടികൾ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതിയാണ് ചൈന ചുമത്തിയിട്ടുള്ളത്.

അതിനിടെ, 66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിൻമാറാനുള്ള പ്രമേയത്തിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കൻ താൽപര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത 31 യുഎൻ, 35 യുഎൻ ഇതര സംഘടനകളിൽ നിന്നാണ് പിൻമാറ്റം. ഇതോടെ ഈ സംഘടനകൾക്ക് നൽകിവന്നിരുന്ന സാമ്പത്തിക സഹായവും സഹകരണവും യുഎസ് അവസാനിപ്പിക്കും. അമേരിക്കൻ പൗരൻമാരുടെ നികുതിപ്പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ഈ സംഘടനകളെന്നാണ് ആരോപണം.

Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE