വാഷിങ്ടൻ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരൻമാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ-പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎസ് വിലക്കേർപ്പെടുത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം.
”പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കൻ പൗരൻമാർ പരിശോധിക്കണം. ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയായിരിക്കാം ഭീകരർ ലക്ഷ്യമിടുന്നത്”- മുന്നറിയിപ്പിൽ പറയുന്നു.
മുൻകാലങ്ങളിൽ യുഎസ് നയതന്ത്രജ്ഞരെ ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. യുഎസ് എംബസി ഉൾപ്പടെയുള്ള കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും മുന്നറിയിപ്പിൽ പറയുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ