കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ സൂരജിന് അവസരം നല്കാന് കോടതി ഉത്തരവിട്ടു.
നവംബര്‍ 13 മുതല്‍ മൂന്ന് ദിവസത്തേക്കാണ് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയത്. ഈ ദിവസങ്ങളില്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതിന് ശേഷം ജയിലിലേക്ക് തന്നെ തിരികെ കൊണ്ട് പോകണം. ആഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സൂരജ് മാത്രമാണ് കേസിലെ പ്രതി.
മെയ് ആറിനാണ് സൂരജ് ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. നേരത്തെയും സൂരജ് സമാനമായ രീതിയില്‍ ഭാര്യയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വെച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെങ്കിലും യുവതി രക്ഷപ്പെട്ടു. പാമ്പിനെ ഉപയോഗിച്ച് കൃത്യം നിര്‍വഹിക്കുന്നതിനായി ഇയാള്‍ നിരന്തര പഠനങ്ങള്‍ നടത്തിയിരുന്നു. ചിറക്കര സ്വാദേശിയായ സുരേഷിന്റെ കൈയില്‍ നിന്നാണ് പാമ്പുകളെ വാങ്ങിയത്.
തുടര്‍ച്ചയായി രണ്ട് വട്ടം പാമ്പ് കടിയേറ്റതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് അന്വേഷണം ഏറ്റെടുത്തു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24-നാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Read Also: ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്








































