പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണിട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
റോയൽ ജങ്ഷനിൽ നിന്ന് 300 മീറ്റർ ദൂരമാണു ഇനി മണ്ണിട്ടു നികത്താനുള്ളത്. ഇഷ്‌ടിക ഉപയോഗിച്ചു വശങ്ങൾ കെട്ടി മേൽപാതയിൽ മണ്ണ് നിറക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഇന്ന് തന്നെ പൂർത്തിയാക്കും.
ആറുവരി പാതയിൽ മേൽപാതക്കു ഹോട്ടൽ ഡയാന മുതൽ റോയൽ ജങ്ഷൻ വരെ 420 മീറ്റർ നീളമുണ്ട്. റോയൽ ജങ്ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത മേൽപാതയും മേൽപാലവും കടന്നു രണ്ടു കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്.
പാത പൂർത്തിയായാൽ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമുള്ള ഗതാഗത കുരുക്ക് പൂർണമായും നീങ്ങും. ഈമാസം തന്നെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് തീരുമാനം.
അതേസമയം, മേൽപാതയുടെ സുരക്ഷ സംബന്ധിച്ച് പരിശോധന വേണമെന്ന ആവശ്യവും ശക്‌തമാണ്.
Malabar News: വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു







































