വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു

By Staff Reporter, Malabar News
marancheri
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലെ മിനി സ്‌റ്റേഡിയം
Ajwa Travels

എരമംഗലം: കായിക പ്രേമികൾക്ക് ആശ്വാസമായി പുതു പ്രതിഭകളെ വാർത്തെടുക്കാൻ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ പുതിയ സ്‌റ്റേഡിയം ഉയരുന്നു. സംസ്‌ഥാന ബജറ്റിൽ ധനമന്ത്രി ഇതിനായി 3 കോടി രൂപയും നിലവിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലെ മിനി സ്‌റ്റേഡിയം ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നവീകരിക്കുന്നതിനായി 2.5 കോടി രൂപയും പ്രഖ്യാപിച്ചു.

സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ പ്രത്യേക താൽപര്യ പ്രകാരണമാണ് കായികപ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചത്. എത്രയും വേഗത്തിൽ പദ്ധതികളുടെ നിർമാണാനുമതിക്കായുള്ള നടപടികൾ സ്വീകരിക്കുമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുളള രണ്ട് സ്‌റ്റേഡിയങ്ങൾക്കായി വകയിരുത്തിയത് 5.5 കോടി രൂപയോളമാണ്. ഇതോടെ നാട്ടുകാരും ആവേശത്തിലാണ്.

Read Also: പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE