കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്‌ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. കൊച്ചി എൻഐഎ കോടതി ഉച്ചക്ക് രണ്ടരക്കാണ് ശിക്ഷ വിധിക്കുക.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരനാണെന്ന് ചൊവ്വാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎയും രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.
സിറിയയിലേക്കുള്ള യാത്രാമധ്യേ തുർക്കിയിൽ വെച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്‌ദുൾ റസാഖും പോലീസ് പിടിയിലായത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാൽ 15 പേർ ഐഎസിൽ ചേർന്നെന്ന കേസിൽ ആദ്യം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Most Read: സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയിൽ