കണ്ണൂർ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിഎം മുഹമ്മദ് രിഫക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസിൽ വെച്ച് വൽസൻ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നൽകുന്നതാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
Most Read: ‘ജയ് ശ്രീറാം’ വിളിക്കണം; ഗുഡ്ഗാവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം






































