‘ജയ് ശ്രീറാം’ വിളിക്കണം; ഗുഡ്‌ഗാവിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം

By Syndicated , Malabar News
gurgaon-police
Ajwa Travels

ഗുഡ്‌ഗാവ്: ക്രിസ്‌തുമസ്‌ ആഘോഷത്തിനിടെ പള്ളി ആക്രമിച്ച് ഹിന്ദുത്വ പ്രവര്‍ത്തകർ. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പള്ളിയിലേക്ക് അക്രമികള്‍ എത്തിയത്. സ്‌റ്റേജില്‍ കയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഗായകസംഘത്തെ താഴെത്തള്ളിയിട്ട് മൈക്ക് കേടുവരുത്തി.

നേരത്തെ, മുസ്‌ലിം മതവിശ്വാസികൾക്ക് എതിരെയും ഹിന്ദുത്വ പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നു. ജുമുഅ മുടക്കിയായിരുന്നു അതിക്രമം. ക്രിസ്‌തുമസ്‌ ആഘോഷത്തിനെതിരെ കര്‍ണാടകയിലും ഇക്കൂട്ടർ ആക്രമണം നടത്തിയിരുന്നു. മാണ്ഡ്യ ജില്ലയിലെ നിര്‍മല ഇംഗ്ളീഷ് ഹൈസ്‌കൂളിലെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ തടയുകയും അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

Read also: ലുധിയാനയിലെ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE