ബദൽ നയമില്ല; കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി

By Web Desk, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക, വർഗീയ വിഷയങ്ങളിൽ കോൺഗ്രസിന് ബദൽ നയമില്ല. ബദലാവണമെങ്കിൽ ബദൽ നയം വേണം. അതിനാൽ തന്നെ ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ശക്‌തമാവുകയാണ്. ആക്രമണം നടത്തിയാൽ പ്രോൽസാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വർഗീയത പ്രചരിപ്പിച്ച് പാർട്ടി ശക്‌തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ല.

രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ഭീതി ഉപയോഗപ്പെടുത്തുകയാണ് ഇന്ന് മതതീവ്രവാദ സംഘടനകൾ ചെയ്യുന്നത്. ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയതയ്‌ക്ക്‌ വളമാവുകയാണ് ചെയ്യുന്നത്. ആർഎസ്എസ് ഉണ്ടാക്കുന്ന ഭീഷണി തങ്ങളുടെ തടിമിടുക്ക് കൊണ്ട് നേരിടാമെന്ന് എസ്‌ഡിപിഐ കരുതുന്നു. ഇത് ആർഎസ്എസിന് തന്നെയാണ് ഗുണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്‌രംഗ്‌ദൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE