ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്‌രംഗ്‌ദൾ

By Syndicated , Malabar News
bajrang-dal
Ajwa Travels

ആഗ്ര: ക്രിസ്‌തുമസ് ആഘോഷങ്ങൾ വഴി മതപരിവർത്തനം നടത്താനുള്ള അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ച് ആ​ഗ്രയിൽ രാഷ്‌ട്രീയ ബജ്‌രംഗ്‌ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ സാന്താക്ളോസിന്റെ കോലം കത്തിച്ചു. ആഗ്ര മഹാത്‌മാ ഗാന്ധി മാർഗിലെ സെൻറ്​ ജോൺസ് കോളേജിനു സമീപമാണ് സംഭവം.

ഡിസംബറാകുമ്പോൾ ക്രിസ്‌തുമസ്, സാന്താക്‌ളോസ്, പുതുവർഷം എന്നെല്ലാം പറഞ്ഞ് മിഷനറിമാർ സജീവമാകുമെന്നും സമ്മാനങ്ങൾ വിതരണം ചെയ്‌ത്‌ കുട്ടികളെ അവരുടെ മതത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും രാഷ്‌ട്രീയ ബജ്‌രംഗ്‌ദൾ നേതാവ് അജു ചൌഹാൻ ആരോപിച്ചു. സാന്താക്‌ളോസ് മൂർദാബാദ് എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ കോലം കത്തിച്ചത്.

അസം സിൽച്ചാറിലെ പള്ളിയിലെ ക്രിസ്‌തുമസ് ആഘോഷങ്ങളും ബജ്‌രംഗ്‌ദൾ തടസപ്പെടുത്തി. ഹിന്ദുക്കൾ ക്രിസ്‌തുമസ് ആഘോഷിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് പള്ളിയിലേക്ക് ബജ്‌രംഗ്‌ദൾ അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഗുണ്ടകൾ അതിക്രമിച്ച് കയറിയത്. പള്ളി അടച്ച് പൂട്ടാൻ അവർ ആവശ്യപ്പെട്ടു.

തങ്ങൾ ക്രിസ്‌തുമസിന് എതിരല്ല. ക്രിസ്‌ത്യാനികൾ മാത്രം ക്രിസ്‌തുമസ് ആഘോഷിക്കട്ടെ. ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ക്രിസ്‌തുസ് ചടങ്ങിൽ പങ്കെടുക്കുന്നതിന് ഞങ്ങൾ എതിരാണ് എന്നായിരുന്നു അക്രമികളുടെ വാദം.

Read also: ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE