കർണാടകയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎക്ക്

By Trainee Reporter, Malabar News
Murder of Bajrang Dal activist;
Ajwa Travels

ബെംഗളൂരു: കര്‍ണാടക ശിവമോഗയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കർണാടക പോലീസ് ചോദ്യം ചെയ്‌തിരുന്നു. ശിവമോഗയിലെ സീഗാഹട്ടിയിൽ തയ്യൽ കട നടത്തിയിരുന്ന 26 കാരനായ ഹർഷ ഫെബ്രുവരി 20ന് ആണ് കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഹർഷ ആക്രമണത്തിന് ഇരയായത്. കാമത്ത് പെട്രോൾ പമ്പിന് സമീപം നിൽക്കുകയായിരുന്ന ഹർഷയെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബജ്‌രംഗ്‌ദദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹർഷ. മുമ്പും ഇയാൾക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

ബജ്‌രംഗ്‌ദളിന്റെ ‘പ്രകണ്ഡ സഹകാര്യദര്‍ശി’ ചുമതല വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. കൊലപാതകം കർണാടകയിൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരുന്നു. ശിവമോഗയില്‍ പരക്കെ അക്രമം അരങ്ങേറി. പ്രദേശത്ത് സംഘര്‍ഷാവസ്‌ഥ നിലനിന്ന സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയും നിരോധനാജ്‌ഞയും ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ മുസ്‌ലിം ഗുണ്ടകളാണെന്ന് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചിരുന്നു.

അതേസമയം, കൊലപാതകത്തെ ഭീകരതയുടെ കേരള മോഡലെന്ന് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ വിശേഷിപ്പിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഹർഷയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം വിവാദ പ്രസ്‌താവന നടത്തിയത്. കർണാടകയിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക മതമൗലിക വാദത്തിന്റെ ഇരയാണ് ഹർഷയെന്നായിരുന്നു തേജസ്വി സൂര്യയുടെ ആരോപണം.

Most Read: ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE