തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് വിഡി. സതീശൻ പറഞ്ഞു.
അതിവേഗ ട്രെയിൻ വരണം. കേരളത്തിന്റെ അടിസ്‌ഥാന സൗകര്യം മാറണം. പക്ഷേ, അതിന് പാരിസ്‌ഥിതികമായി പരിശോധന നടത്തി സാമ്പത്തികമായി കേരളത്തിന് താങ്ങാൻ പറ്റുന്നൊരു പദ്ധതി വരട്ടെ. ഇനി അത് കേന്ദ്രം കൊണ്ടുവന്നാലും. ഇനി ഇപ്പോൾ കേരള സർക്കാരിന് കൊണ്ടുവരാൻ ഒന്നുമില്ലല്ലോ. പോകുന്ന പോക്കിലാണ് ഇത് പറഞ്ഞത്- സതീശൻ പരിഹസിച്ചു.
ഒരു പ്രാരംഭ പഠനം പോലും നടത്താതെയാണ് ആർആർടിഎസ് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പാരിസ്‌ഥിതിക ദുരന്തമുണ്ടാക്കും എന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ അന്ന് എതിർത്തത്. കേന്ദ്രം ഒരു പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർക്കുന്നില്ലെന്ന് ഞങ്ങൾ പറഞ്ഞു.
പദ്ധതി എന്താണെന്ന് അറിയട്ടെ, നോക്കാം എന്ന് പറഞ്ഞു. അത് പറഞ്ഞ് പിറ്റേദിവസം സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയെ എതിർത്ത് കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചു എന്നായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണമെന്നും സതീശൻ പറഞ്ഞു.
ഇ. ശ്രീധരനെ പോലൊരു ആളാണ് അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് പറഞ്ഞത്. അത് വരട്ടെ നോക്കാം, എന്നാണ് പറഞ്ഞത്. അതോടെ വ്യവസായ മന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയെക്കുറിച്ച് കേന്ദ്രത്തിനോട് പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മുഖ്യമന്ത്രിക്ക് പറയാം, എനിക്ക് പറഞ്ഞുകൂടാ?
ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൊച്ചി മെട്രോ പദ്ധതിയിൽ നിന്ന് നീക്കാൻ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്‌തവരാണ് ഇവർ. ആരും മാറ്റാൻ ഉദ്ദേശിച്ചിരുന്നില്ല. ഇത്തവണ വ്യവസായ മന്ത്രി ഉണ്ടാക്കിയ കഥയായിരുന്നു അത്. എന്നിട്ട് അദ്ദേഹം തന്നെ വന്ന് സമരം ചെയ്‌തു. സതീശൻ പരിഹസിച്ചു.
സ്‌പ്രിംങ്ക്ളർ കേസിൽ താൻ കേസൊന്നും കൊടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്തുവന്നപ്പോൾ സ്‌പ്രിംങ്ക്ളർ പദ്ധതി വേണ്ടെന്നുവെച്ചിട്ട് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണ്. പദ്ധതി നടപ്പായിലല്ലോ, പിന്നെ കോടതി എന്ത് പറയാനാണെന്നും സതീശൻ ആരാഞ്ഞു. നടപ്പാക്കാൻ പോയപ്പോഴാണ് അതിലെ കുഴപ്പങ്ങൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ചത്. ഒരു കുഴപ്പവും ആ പദ്ധതിക്ക് ഇല്ലെങ്കിൽ ഇട്ടിട്ട് ഓടിയത് എന്തിനായിരുന്നെന്നും സതീശൻ ആരാഞ്ഞു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ









































