കൽപ്പറ്റ: മോട്ടോർ വാഹനവകുപ്പ് പുതുവർഷത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവരിൽ നിന്ന് 2,36,350 രൂപ പിഴ ഈടാക്കി. പുതുവർഷ പുലരി അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ‘സുരക്ഷിത പുലരി സ്‌പെഷ്യൽ ഡ്രൈവിലാണ്’ പിഴ ഈടാക്കിയത്.
ആർടിഒ എൻഫോഴ്‌സ്‌മെന്റും ജില്ലാ ആർടിഒയും നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 72 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ അനൂപ് വർക്കി,ഇ മോഹൻദാസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Most Read: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു