വിജയ്യും വിജയ് സേതുപതിയും നേർക്കുനേർ നിന്ന് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ‘മാസ്റ്റര്‍’. തിയേറ്റർ ഇളക്കിമറിച്ച ഈ ചിത്രത്തിന്റെ പുതിയ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
സിനിമയിലെ ക്ളൈമാക്സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയ് സേതുപതിയാണ് വീഡിയോ പങ്കുവെച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ ആയിരുന്നു വീഡിയോ പുറത്തുവിട്ടത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായക- പ്രതിനായക വേഷങ്ങളിലായിരുന്നു വിജയ്യും വിജയ് സേതുപതിയും എത്തിയത്. ബോക്സോഫിസിലും വലിയ വിജയമായിരുന്ന ചിത്രത്തിൽ ‘ഭവാനി’ എന്ന കഥാപാത്രത്തെ ആയിരുന്നു സേതുപതി അവതരിപ്പിച്ചത്.
Most Read: മൊറോക്കോയിലെ കാലാവസ്ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്







































