മൊറോക്കോയിലെ കാലാവസ്‌ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

By News Bureau, Malabar News
morocco-climate change
Ajwa Travels

മൊറോക്കോ: കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്‌ടർ വനവും നശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

2050ല്‍ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തിന്റെ 52 ശതമാനവും കാലാവസ്‌ഥാ വ്യതിയാനം മൂലമായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ ഉള്‍പ്പടെ 3900 ഇനം സസ്യങ്ങളും 490 ഇനം പക്ഷികളുമുണ്ടെന്ന് പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

മൊറോക്കയിലെ ജനസംഖ്യയുടെ 60 ശതമാനവും തീരപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. നിരവധി പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മൊറോക്കോയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ ഉപ്പുവെള്ളമെത്തിയാൽ അത് കൃഷിക്ക് തിരിച്ചടിയാകും. സമ്പദ് വ്യവസ്‌ഥ തകരുകയും ചെയ്യും.

കൂടാതെ രജ്യത്തെ ജനസംഖ്യയിലെ ഏകദേശം 5.4 ശതമാനം പേര്‍ അഭയാര്‍ഥികളാവുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ മറാക്കിഷ്, കാസാബ്ളാങ്ക, സാഫി, അഗാദിര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 2050ഓടെ ജലക്ഷാമം രൂക്ഷമാവും. മൊറോക്കോയിലെ അന്തരീക്ഷ ഊഷ്‌മാവ് 3.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.

2050ഓടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തിന്റെ 52 ശതമാനവും കാലാവസ്‌ഥാ വ്യതിയാനം മൂലമായിരിക്കുമെന്നും ലോക ബാങ്കിന്റെ പഠനം പറയുന്നു.

Most Read: യുപിയിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു എംഎൽഎ കൂടി രാജി വെച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE